തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊലീസുകാരനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ആര്യങ്കോട് ഷിബു ഭവനില്‍ ഷിബു (43) ആണ് മരിച്ചത്.
വീടിന് മുന്നില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഷിബുവിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്വീകരിക്കുകയായിരുന്നു.
എ ആര് ക്യാമ്പിലെ ഡ്രൈവറായ സ്ഥിരം മദ്യപാനശീലമുള്ള ഷിബുവിനെ എട്ടുമാസത്തോളം സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അടുത്തിടെയാണ് വീണ്ടും സര്‍വീസില്‍ കയറിയത്.
നെയ്യാര്‍ഡാമില്‍ ജോലി നോക്കി വരുന്ന സമയത്ത് മേലുദ്യോഗസ്ഥനെ അസഭ്യം പറഞ്ഞതിനും ഷിബു നടപടിക്ക് വിധേയനായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആര്യങ്കോട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
Discussion about this post