ബെംഗളൂരു: കന്നഡ സൂപ്പർ താരം പുനീത് രാജ് കുമാറിന്റെ മരണവാർത്തയറിഞ്ഞ ആരാധകൻ കുഴഞ്ഞു വീണു മരിച്ചു. ചാമരാജ്‌നഗർ ജില്ലയിലെ ഹാനൂരിലെ മാരൂർ സ്വദേശിയായ മുനിയപ്പ (30) ആണ് മരിച്ചത്.
വൈകിട്ട് മൂന്നോടെ പുനീത് മരിച്ച വാർത്ത കേട്ടതോടെ മുനിയപ്പ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പൂനാച്ചിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. ഭാര്യയും രണ്ടു മക്കളമുണ്ട്. പുനീത് രാജ്കുമാറിന്റെ കടുത്ത ആരാധകനായിരുന്നു മുനിയപ്പയെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
വെള്ളിയാഴ്ച്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീതിന്റെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. ആരാധകർക്കു മാത്രമല്ല ഇന്ത്യൻ സിനിമാ ലോകത്തിന് തന്നെ ഇനിയും ഉൾക്കൊള്ളാനായിട്ടില്ല ആ വോർപാട്.









