ഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ വിജയം നേടിയ ബിജെപി സ്ഥാനാർത്ഥികളെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വികസനവും ജനജീവിതം മെച്ചപ്പെടുത്തലുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇവയിൽ നിന്നും അണുവിട വ്യതിചലിക്കാതെ സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിച്ച ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
അസമിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. മധ്യപ്രദേശിലെ മൂന്നിൽ രണ്ട് അസംബ്ലി സീറ്റുകളിലും ബിജെപി വിജയിച്ചു. ബിഹാറിലെ രണ്ട് സീറ്റുകളും എൻഡിഎ നിലനിർത്തി.
കർണാടകയിലെ സിന്ദ്ഗി സീറ്റിൽ ബിജെപി വിജയിച്ചപ്പോൾ ഹംഗൽ സീറ്റിൽ കോൺഗ്രസ് വിജയം നേടി. ഹിമാചൽ പ്രദേശിൽ മൂന്ന് സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. പശ്ചിമ ബംഗാളിലെ നാല് സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് വിജയം നേടി.
Discussion about this post