റിപ്പോര്‍ട്ടര്‍ ടിവിയ്‌ക്കെതിരെ ആഞ്ഞടിച്ച് നടന്‍ ജോയ് മാത്യു. ഒരു വീഡിയോയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമായി വളച്ചൊടിച്ച് പ്രസിദ്ധീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. റിപ്പോര്‍ട്ടറിലെ മാധ്യമപ്രവര്‍ത്തകന് ന്യൂസ് ലിങ്ക് അയച്ച സ്‌ക്രീന്‍ ഷോട്ട് കൂടി ജോയ് മാത്യു പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം:
മാധ്യമ പ്രവര്‍ത്തനം കുറേക്കാലം ഞാനും ചെയ്തതാണ് , ഇപ്പോഴും ചെയ്യുന്നുമുണ്ട് . അത് ഏറെ ഉത്തരവാദിത്വമുള്ള ജോലിയാണെന്നും ഞാന്‍ കരുതുന്നു . എന്നാല്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചും യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ചും തങ്ങള്‍ക്ക് താത്പര്യമുള്ള പാര്‍ട്ടിക്കാരെ സന്തോഷിപ്പിക്കുന്നതിനു ചെയ്യുന്ന പണിയെ മാധ്യമപ്രവര്‍ത്തനം എന്നല്ല മറ്റൊരു പേരാണ് വിളിക്കുക .(അത് വായനക്കാര്‍ക്ക് വിട്ടു കൊടുക്കുന്നു )
അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്
റിപ്പോര്‍ട്ടര്‍ ചാനല്‍
സംശയമുണ്ടെങ്കില്‍ എന്റെ വീഡിയോയും ഇവന്മാരുടെ റിപ്പോര്‍ട്ടിംഗ് രീതിയും നോക്കുക
Discussion about this post