നീണ്ട ഇടവേളകള്‍ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുന്ന മലയാളികളും പ്രിയ താരം നവ്യാ നായരുടെ ഒരു നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മനസും ശരീരവും കൃഷ്ണന് സമര്‍പ്പിച്ചുകൊണ്ട് നൃത്തമാടുന്ന നവ്യയെയാണ് നമുക്ക് വീഡിയോയില്‍ കാണാന്‍ കഴിയുക. ഗുരുവായ മനു മാസ്റ്റര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടാണ് നവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നവ്യ ‘ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം ‘ എന്ന പാട്ടിന്റെ ഈണത്തിനൊപ്പം ചുവടുവയ്ക്കുന്ന വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പഴയ ബാലാമണിയെ ഓര്‍മ വരുന്നു എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിക്കുന്ന വി കെ പ്രകാശ് ചിത്രം ഒരുത്തീ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് താരം. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി നവ്യ നായര്‍ ഒരു നീണ്ട ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ഒരുത്തീ. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായര്‍, നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്.












