ദുബായി: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്കോട്ലന്ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. സ്കോട്ലന്ഡ് ഉയര്‍ത്തിയ 86 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 6.3 ഓവറില്‍ മറികടന്നു.
കെ.എല്‍. രാഹുലിന്റെ അതിവേഗ അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. 19 പന്തില്‍ മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടെ രാഹുല്‍ 50 റണ്‍സെടുത്ത്. 16 പന്തില്‍ 30 റണ്‍സ് നേടിയ രോഹിത്ത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ രാഹുലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 70 റണ്‍സാണ് രോഹിത്-രാഹുല്‍ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ പിറന്നത്.
വിരാട് കോഹ്ലി രണ്ട് റണ്‍സും സൂര്യകുമാര്‍ ആറ് റണ്‍സും നേടി. സ്കോട്ന്ഡിനായി മാര്‍ക്ക് വാട്ടും ബ്രാഡ്ലി വീലും ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ലന്ഡിനെ 17.4 ഓവറില്‍ 85 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ഓള് ഔട്ടാക്കുകയായിരുന്നു. സ്കോട്ലന്ഡ് നിരയില്‍ ജോര്‍ജ് മുന്‍സെ (24), മാക്ലിയോഡ് (16), ലിസ്ക് (21), മാര്‍ക് വാട്ട് (14) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി
Discussion about this post