ചെന്നൈ: മുല്ലപ്പെരിയാറിൽ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങളും വെട്ടി നീക്കാൻ തമിഴ്നാടിന് അനുമതി നൽകി കേരളം. തമിഴ് നാടിന്റെ ആവശ്യം അംഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനു നന്ദി പറഞ്ഞ് സ്റ്റാലിൻ കത്തയച്ചു.
ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാൻ തീരുമാനം സഹായിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. മരങ്ങൾ വെട്ടി നീക്കുന്നതോടെ തമിഴ് നാട് ബേബി ഡാം ബലപ്പെടുത്തൽ ആരംഭിക്കും. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ സന്ദർശിച്ച തമിഴ് നാട് ജലവിഭവ മന്ത്രി എസ്. ദുരൈമുരഗനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
Discussion about this post