ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് സൈനിക സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ മെയിലിൽ ലഭിച്ച ബോംബ് ഭീഷണി സന്ദേശം സ്കൂളിലും പരിസരങ്ങളിലും പരിഭ്രാന്തി പരത്തി. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ദ്വാരകയിലും ചാണക്യപുരിയിലും പോലീസ് കർശന പരിശോധന തുടരുകയാണ്.
പരിശോധനയിൽ ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി പോലീസ് പറഞ്ഞു. രണ്ട് സ്കൂളുകളിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. ഇതിൽ ഒന്ന് ചാണക്യപുരിയിലും മറ്റൊന്ന് ദ്വാരകയിലുമാണ്. ചാണക്യപുരിയിലെ ഒരു നാവിക സ്‌കൂളിനും ദ്വാരകയിലെ മറ്റൊരു സിആർപിഎഫ് സ്‌കൂളിനും ആണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്.
ഈ വർഷം ആദ്യം ഡൽഹി-എൻസിആറിലെ രണ്ട് സ്‌കൂളുകൾക്കും സെന്റ് സ്റ്റീഫൻസ് കോളേജിനും ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. നോയിഡയിലെ നിരവധി സ്വകാര്യ സ്കൂളുകൾക്ക് സമാനമായ ഭീഷണി ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
Discussion about this post