തിരുവനന്തപുരം: തന്നെയും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെയും ചേർത്ത് പ്രചരിക്കുന്ന ട്രോളിന് മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രണ്ടു പേരുടെയും ഫോട്ടോയുള്ള ‘എന്തോ എവിടെയോ ഒരു തകരാറു പോലെ’ എന്ന കാപ്ഷനിലുള്ള ട്രോള്‍ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടാണ് മന്ത്രി പങ്കുവച്ചരിക്കുന്നത്.
‘ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ… കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത്’ എന്നയിരുന്നു മന്ത്രി പോസ്റ്റിനൊപ്പം ഫേസ്ബുക്കില്‍ കുറിച്ചത്.
യഥാർഥ സുകുമാരക്കുറുപ്പിന്റെയും മന്ത്രിയുടെയും ഫോട്ടോ ചേർത്തുവെച്ച് മുഖസാദൃശ്യമില്ലേയെന്ന ചോദ്യവുമായാണ് ട്രോൾ. ട്രോൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ഫെയ്സ്ബുക്കിൽ തന്നെ മന്ത്രി പ്രതികരണവുമായി എത്തിയത്.
പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി കുറുപ്പ് എന്ന പേരില്‍ സിനിമ പുറത്തിറങ്ങയതിന് പിന്നാലെയാണ് കാണാമറയത്തുള്ള സുകുമാര കുറുപ്പിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.
Discussion about this post