ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാലമുല്ല ജില്ലയിലെ പല്‍ഹലാന്‍ ചീക്കില്‍ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫുകാര്‍ക്കും നാല് സിവിലിയന്മാര്‍ക്കും പരിക്കേറ്റു.
സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. സുരക്ഷ സേനക്ക് നേരെ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്നും എന്നാല്‍ തീവ്രവാദികളുടെ ലക്ഷ്യം തെറ്റിയതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ക്ക് പരിക്കേറ്റതെന്നും പൊലീസ് പറഞ്ഞു. രണ്ട് ഉദ്യോഗസ്ഥര്‍ക്കും നാല് സിവിലിയന്മാര്‍ക്കും പരിക്കേറ്റതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ പിടികൂടാനായി പ്രദേശം സുരക്ഷസേന വളഞ്ഞിട്ടുണ്ട്.










