Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

കാവൽ 25ന്, മരക്കാർ ഡിസംബർ 2ന്: പരസ്പരം ആശംസകൾ നേർന്ന് ആവേശം വാനോളമുയർത്തി സുരേഷ് ഗോപി- മോഹൻലാൽ ആരാധകർ

by Brave India Desk
Nov 17, 2021, 10:23 pm IST
in Entertainment
Share on Facebook
Tweet
WhatsAppTelegram

കൊവിഡ് കാലത്ത് അടഞ്ഞു കിടന്ന തിയേറ്ററുകൾ വീണ്ടും തുറന്നതോടെ മലയാള സിനിമാ ലോകം ആവേശത്തിൽ. ഏറെ കാത്തിരിപ്പിന് ശേഷം എത്തിയ ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് തിയേറ്ററുകളിൽ ആവേശം നിറച്ച് മുന്നേറുമ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ് ആരാധകർ നാളുകളായി കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം കാവലും മോഹൻലാൽ ചിത്രം മരക്കാറും.

കാവലിന്‍റെ റിലീസ് ഈ മാസം 25ന് തന്നെ ഉണ്ടാകുമെന്ന് നിർമ്മാതാവ് ജോബി ജോർജ്ജ് വ്യക്തമാക്കി. കാവലിലെ സുരേഷ് ഗോപിയുടെ ഒരു പോസ്റ്റര്‍ കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍തിരുന്നു. സുരേഷ് ഗോപി ആരാധകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് കാവല്‍. പഞ്ച് ഡയലോഗുകളും മാസ് രംഗങ്ങളുമുള്ള നായകനായാണ് സുരേഷ് ഗോപി എത്തുന്നത്. ‘തമ്പാന്‍’ എന്നാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ചിത്രമാണിത്.

Stories you may like

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ആക്ഷൻ ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ്. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രണ്‍ജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണൻ രാജൻ പി ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായർ, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാർവ്വതി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

പ്രിയദർശൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രമാണ് മരക്കാർ: അറബിക്കടലിന്റെ സിംഹം. ഡിസംബർ രണ്ടിന് ആണ് ചിത്രം റിലീസ് ചെയ്യുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആണ്.

മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ബോളിവുഡ് താരം സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍, അര്‍ജുന്‍ സര്‍ജ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം ഇതിനോടകം തന്നെ ദേശീയ- അന്തർദേശീയ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.

വർഷങ്ങൾക്ക് ശേഷമാണ് രണ്ട് മാസ് ചിത്രങ്ങളുമായി മോഹൻലാലും സുരേഷ് ഗോപിയും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഇതിന്റെ ആവേശത്തിലാണ് ഇരു താരങ്ങളുടെയും ആരാധകർ. സാമൂഹിക മാധ്യമങ്ങളിൽ പരസ്പരം വിജയാശംസകൾ നേർന്ന് ആവേശത്തോടെ തങ്ങളുടെ പ്രിയ താരങ്ങളെ വെള്ളിത്തിരയിൽ കണ്ട് ആർപ്പു വിളിക്കാൻ കാത്തിരിക്കുകയാണ് ഇവർ.

Tags: MOHANLALsuresh gopi"Marakkar: Arabikkadalinte Simham"Kaaval
Share6
Tweet
SendShare

Latest stories from this section

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies