പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ടിൽ സൈനിക കേന്ദ്രത്തിന് മുന്നിൽ ഗ്രനേഡാക്രമണം. ദീരുപുളിലെ ആർമിയുടെ ത്രിവേണി ഗേറ്റിന് മുന്നിലാണ് ഗ്രനേഡാക്രമണമുണ്ടായതെന്ന് പ്രതിരോധസേന വൃത്തങ്ങൾ അറിയിച്ചു.
അജ്ഞാതരെത്തി സൈനിക കേന്ദ്രത്തിന് നേരെ ഗ്രനേഡെറിയുകയായിരുന്നു. ഒരു കല്യാണ പാർട്ടി കടന്നു പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ചെക്പോസ്റ്റുകളിൽ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ഗ്രനേഡിന്‍റെ ചില ഭാഗങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ പറഞ്ഞു.
Discussion about this post