കാര്‍ഷിക നിയമങ്ങള്‍ ആവശ്യമെങ്കില്‍ വീണ്ടും നടപ്പിലാക്കുമെന്ന് ബിജെപി എം.പി സാക്ഷി മഹാരാജ്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആവശ്യമെങ്കില്‍ ഇനിയും നിയമം നിര്‍മ്മാണം നടത്തുമെന്ന് ഉന്നാവോ എം.പിയായ സാക്ഷി മഹാരാജ് പറഞ്ഞത്. വ
‘ബില്ലുകള്‍ക്ക് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രമാണ് ഒന്നാമത്. ബില്ലുകള്‍ നിര്‍മ്മിക്കും, അവ റദ്ദാക്കും, ചിലപ്പോള്‍ അവ വീണ്ടും കൊണ്ടുവരും, വീണ്ടും പുനര്‍നിര്‍മ്മിക്കും. ബില്ലുകള്‍ക്ക് മുകളില്‍ രാജ്യത്തെ തിരഞ്ഞെടുത്തതിന് ഞാന്‍ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നു. തെറ്റായ ഉദ്ദേശങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി, മഹാരാജ് പറഞ്ഞു. പാകിസ്ഥാന്‍ സിന്ദാബാദ്, ഖാലിസ്താന്‍ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയവര്‍ക്ക് പ്രധാനമന്ത്രി തക്കതായ മറുപടി നല്‍കി.
യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 300 ല്‍ അധികം സീറ്റ് നേടി ബിജെപി അധികാരം നിലനിര്‍ത്തും. മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പകരമായി രാജ്യത്ത് ആരും തന്നെയില്ല, അദ്ദേഹം പറഞ്ഞു.
Discussion about this post