കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മടത്ത് നരിവയലില്‍ ബോംബ് സ്ഫോടനത്തില്‍ പന്ത്രണ്ടുകാരന് പരിക്ക്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഉപേക്ഷിച്ച നിലയില്‍ കണ്ട ഐസ്ക്രീം ബോള്‍ എടുത്ത് എറിഞ്ഞപ്പോഴാണ് സ്ഫോടനുമുണ്ടായത്.
കുട്ടിയുടെ നെഞ്ചിനും കാലിനുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്. കുട്ടിയെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ബോംബുകള്‍ ഉണ്ടോ എന്നറിയാന്‍ പരിശോധന ആരംഭിച്ചു.
Discussion about this post