തൊടുപുഴ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു ഷട്ടർ കൂടി തുറന്നു. ഇതോടെ നിലവിൽ രണ്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 798 ഘനയടി വെള്ളം ആണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.
പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.45 അടിയായി. ഇടുക്കിയിൽ 2400.56 അടിയാണ് ജലനിരപ്പ്.
Discussion about this post