മധ്യപ്രദേശ്: ഓടിക്കൊണ്ടിരിക്കെ ദുര്‍ഗ് – ഉധംപൂര്‍ എക്സ്പ്രസ് ട്രെയിന്‍ തീപിടിച്ച് നാല് ബോഗികള്‍ കത്തി നശിച്ചു. ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ധൗല്‍പൂരിനും മധ്യപ്രദേശിലെ മൊറീനയ്ക്കും ഇടയില്‍ ഇന്ന് വൈകട്ട് നാലോടെയാണ് സംഭവം.
ജമ്മു താവി – ദുര്‍ഗ് എക്സ്പ്രസ് (ദുര്‍ഗ്-ഉധംപൂര്‍ എക്സ്പ്രസ് -20848) ഹേതാംപൂര് റെയില്‍വേ സ്റ്റേഷന് വിട്ട് ഝാന്‍സിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. രണ്ട് കോച്ചുകളിലാണ് ആദ്യം തീ കണ്ടത്. അതിവേഗം മറ്റുബോഗികളിലും പടര്‍ന്ന് പിടിക്കുകയായിരുന്നു.
രണ്ട് ബോഗികള്‍ പൂര്‍ണമായി കത്തിനശിച്ചതായും മറ്റുരണ്ടെണ്ണം ഭാഗികമായി കത്തിയതായും ദൃക്സാക്ഷികള്‍ പറഞ്ഞു. തീ കണ്ടയുടന്‍ ട്രെയിന്‍ നിര്‍ത്തി എല്ലാ യാത്രക്കാരെയും ഇറക്കിവിട്ടത് വന്‍ ദുരന്തം ഒഴിവാക്കി. എയര്‍കണ്ടീഷന്‍ ചെയ്ത കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്. മൊറീനയില്‍ നിന്നും ധോല്‍പൂരില്‍ നിന്നും നിരവധി ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീയണക്കാന്‍ നേതൃത്വം നല്‍കിയത്.
Discussion about this post