മുംബൈ: മുംബൈയിലെ കുർളയിൽ ഇരുപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സാകിനാകയിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് ഇരുമ്പ് ദണ്ഡ് പ്രയോഗിച്ച സംഭവത്തിൽ പ്രതിഷേധങ്ങൾ അടങ്ങുന്നതിന് മുൻപേയാണ് പുതിയ സംഭവം.
സുഹൃത്തിനൊപ്പം വീഡിയോ എടുക്കുന്നതിന് വേണ്ടി കെട്ടിടത്തിന് മുകളിൽ കയറിയ 18 വയസ്സുകാരനാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇരുവരും പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടി പീഡനത്തിന് ഇരയായതായാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബർ 30നായിരുന്നു മുംബൈയെ നടുക്കിയ സാകിനാക ബലാത്സംഗ കൊലപാതകം. 33 വയസ്സുകാരിയായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തി കയറ്റുകയായിരുന്നു. 33 മണിക്കൂർ നീണ്ട യാതനകൾക്കൊടുവിൽ യുവതി മരണപ്പെടുകയായിരുന്നു.










