ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീനിന്റെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിക്കും. രണ്ട് മണിയോടെ അദ്ദേഹം മോഫിയയുടെ ആലുവയിലെ വീട്ടിലെത്തും.
കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് നേരത്തെ ഗവര്‍ണര്‍ സന്ദര്‍ശിച്ചിരുന്നു. ‘പല മേഖലകളിലും കേരളം മുന്നിലാണെങ്കിലും സ്ത്രീധനം പോലുള്ള പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ട്. സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടെന്നുവയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്ന്.’-ഗവര്‍ണര്‍ അന്ന് നിര്‍ദേശം നല്‍കിയിരുന്നു.
കേരളത്തില്‍ സ്ത്രീധനത്തിനെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും, അതിനായി സംസ്ഥാനത്തെ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. കോളേജില്‍ ബിരുദം നല്‍കുമ്പോള്‍ തന്നെ സ്ത്രീധനം വാങ്ങില്ല എന്ന ബോണ്ട് ഒപ്പിട്ട് വാങ്ങണമെന്ന നിര്‍ദ്ദേശവും ഗവര്‍ണര്‍ മുന്നോട്ടുവച്ചിരുന്നു. സ്ത്രീധന പരാതിയുയര്‍ന്നാല്‍ സര്‍വകലാശാലകള്‍ ബിരുദം റദ്ദാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post