ഭദ്രാദ്രി: തെലങ്കാനയിൽ അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയിലെ മൂന്ന് വില്ലേജ് കമ്മിറ്റി അംഗങ്ങളും രണ്ട് സായുധ ഭീകരരുമാണ് കീഴടങ്ങിയത്. സി ആർ പി എഫിന് മുന്നിലാണ് ഇവർ കീഴടങ്ങിയത്.
വില്ലേജ് കമ്മിറ്റി അംഗങ്ങളായ ദൂധി ഗംഗ, പൊടിയം ആദമയ്യ, മുസ്കി കോശൈയ്യ എന്നിവരും പൊടിയം രാജെ, സോദി ഗംഗ എന്നീ പ്രവർത്തകരുമാണ് കീഴടങ്ങിയത്. പ്രദേശത്ത് പരിശോധനകളും തിരച്ചിലും ശക്തമാക്കിയതോടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും നിർബ്ബന്ധത്തിന് വഴങ്ങി ഭീകരർ കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മറ്റുള്ള ഭീകരരും സംഘടനാ ഭാരവാഹികളും ഇത് മുഖമുദ്രയാക്കി എത്രയും പെട്ടെന്ന് കീഴടങ്ങേണ്ടതാണെന്ന് പൊലീസ് അറിയിച്ചു.
Discussion about this post