തൃശ്ശൂര്‍: വധശ്രമക്കേസില്‍ പോലിസ് കസ്റ്റഡിയിലുള്ള വിവാദ വ്യവസായി നിസാമിന് ഉന്നത് ബന്ധങ്ങള്‍ ഉള്ളതായി പോലിസിന് തെളിവ് ലഭിച്ചു. നിസാമിന്റെ കോള്‍ ലിസ്റ്റ് പരിശോധന നടത്തിയ പോലിസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഇപ്പോഴത്തെ ഭരണത്തില്‍ അതീവ സ്വാധീനമുള്ള എറണാകുളത്തെ ഒരു എം. എല്‍. എയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നതായി പോലിസിന് തെളിവ് ലഭിച്ചിട്ടുണ്ട്. നിസാമുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ കേസിനെ തുടര്‍ന്ന് ഈ എംഎല്‍എ തൃശ്ശൂരില്‍ രഹസ്യമായി എത്തി ചിലരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
നിസാം കാര്യങ്ങള്‍ തുറന്നടിച്ചാല്‍ ഈ നേതാവിന്റെ കാര്യം പരുങ്ങലിലാവുമെന്നാണ് സൂചന. നേരത്തെ പല കേസുകളില്‍ നിന്നും രക്ഷപ്പെടാന്സഹായിച്ചിരുന്നു. പല പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഈ ബന്ധം നേരത്തെ അറിയാം.
നിസാമിന്റെ ആക്രമണത്തില്‍ ഗുരതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്റെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തത് ഈ നേതാവ് സമര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് എന്നാണ് വിവരം. കോടികള്‍ വാരിയെറിയുന്ന നിസാമില്‍ നിന്ന് നന്നായി പണം ഊറ്റിയിരുന്നു രാഷ്ട്രീയ നേതാക്കള്‍. പല ഉന്നത് നേതാക്കളുമായി നിസാം നിരന്തം ബന്ധപ്പെട്ടിരുന്നതായി ടെലിഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ നിന്ന് വ്യക്തമാണ്. പക്ഷേ ഈ പേരുകള്‍ പോലിസ് പുറത്ത് വിടാനുള്ള സാധ്യത കൂറവാണ്. നിസാമിന്റെ ഉന്നത ബന്ധം സംബന്ധിച്ച അന്വേഷണം ആവശ്യമില്ല എന്നാണ് പോലിസിന് ഉന്നതങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശമെന്നാണ് സൂചന.
ഇതിനിടെ നിസാമുമായി തൃശൂര്‍ പൊലീസ് ബാംഗ്ളൂരിലെത്തി. നഗരത്തില്‍ ഇയാള്‍ തങ്ങിയ കേന്ദ്രങ്ങളുമായും അവിടത്തെ പൊലീസ് സ്റ്റേഷനുകളുമായും കേരള പൊലീസ് ആശയവിനിമയം നടത്തി വരികയാണ്. അക്രമവാസന കാട്ടുന്ന ഇയാള്‍ പ്രതിയായ കേസുകളുണ്ടോ, അത്തരം കേസില്‍ മയക്കു മരുന്ന് സംഘത്തിന് ബന്ധമുണ്ടോ തുടങ്ങിയ വിവരങ്ങളാണ് തെരയുന്നത്. ന്യൂ ഇയര്‍ ആഘോഷത്തിനിടെ ഗോവയിലെ ഹോട്ടലില്‍ വച്ച് അടിയുണ്ടാക്കിയ കേസില്‍ നിസാം പ്രതിയാണ്.ഗോവയിലെ മയക്കുമരുന്ന് ലോബിയുമായി നിസാമിന് ബന്ധമുണ്ടോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post