പട്ന: ഹിന്ദു ദേവീ ദേവന്മാരെ അപമാനിച്ച അധ്യാപിക ഭഗവത്ഗീത ചവറ്റ് കൊട്ടയിൽ വലിച്ചെറിഞ്ഞു. ബിഹാറിലെ ഗയയിലെ കേന്ദ്രീയ വിദ്യാലയത്തിലെ ഹിന്ദി- ഉറുദു അധ്യാപിക സദാഫ് ജഹാനെതിരെയാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഗയയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പൂജാരിയുടെ മകന്റെ പക്കൽ ഉണ്ടായിരുന്ന ഭഗവത്ഗീതയാണ് അധ്യാപിക വലിച്ചെറിഞ്ഞത്. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കുട്ടിയെ ഉപദ്രവിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേള സമയത്തായിരുന്നു സംഭവം.
ഉച്ചയ്ക്ക് ശേഷം ക്ലാസിൽ വന്ന അധ്യാപിക കുട്ടികളുടെ ബാഗ് പരിശോധിച്ചു. പതിവായി ഭഗവത്ഗീത സ്കൂളിൽ കൊണ്ട് പോകാറുള്ള കുട്ടിയുടെ ബാഗിൽ നിന്നും അധ്യാപിക ഗ്രന്ഥം പുറത്തെടുത്തു. തുടർന്ന് കുപിതയായ അവർ അത് ചവറ്റ് കൊട്ടയിലേക്ക് വലിച്ചെറിഞ്ഞു. ഹിന്ദു ദേവതകളെ അപമാനിച്ച് സംസാരിച്ച അധ്യാപിക ഗണപതിയുടെ ചിത്രം പതിപ്പിച്ച ചെരിപ്പാണ് സ്കൂളിൽ ധരിച്ച് കൊണ്ടു വരാറുള്ളതെന്നും കുട്ടികൾ പരാതിപ്പെട്ടു.
നാലാം ക്ലാസ് വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പ്രധാന അധ്യാപികയുടെ ചുമതലയുള്ള ആമിന ഖാതൂൺ അറിയിച്ചു. കുറ്റാരോപിതയായ അധ്യാപിക താത്കാലിക നിയമനക്കാരിയാണെന്നും കുറ്റം തെളിയിക്കപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ ഉറപ്പ് നൽകിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post