സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പാകിസ്ഥാനി ഭക്ഷ്യോത്സവം സംഘടിപ്പിക്കാനുള്ള നീക്കം ബജരംഗ് ദൾ പ്രവർത്തകർ തടഞ്ഞു. പാകിസ്ഥാനി ഭക്ഷ്യോത്സവത്തിന്റെ ബാനറുകൾ ‘ജയ് ശ്രീരാം- ഹര ഹര മഹാദേവ‘ വിളികളോടെ എത്തിയ പ്രവർത്തകർ കീറിയെറിഞ്ഞ ശേഷം കത്തിച്ചു.
ഇത്തരത്തിലുള്ള ഒരു ദേശവിരുദ്ധ പ്രവർത്തനങ്ങളും ഇന്ത്യൻ മണ്ണിൽ അനുവദിക്കില്ല എന്ന് പ്രവർത്തകർ പറഞ്ഞു. തുടർന്ന് റെസ്റ്റോറന്റ് ഉടമകൾ മാപ്പ് പറഞ്ഞതോടെയാണ് പ്രശ്നം അവസാനിച്ചതെന്ന് സൗത്ത് ഗുജറാത്ത് ബജരംഗ ദൾ അറിയിച്ചു.











