ഡൽഹി: കൊറോണ വൈറസിന് അതിവേഗം ജനിതക വ്യതിയാനങ്ങൾ സംഭവിക്കുന്നു. വരും കാലങ്ങളിൽ നിലവിലുള്ള വാക്സിനുകൾ നിഷ്ഫലമായേക്കാമെന്ന് നീതി ആയോഗ് അംഗം ഡോക്ടർ വി കെ പോൾ മുന്നറിയിപ്പ് നൽകുന്നു.
മാറി വരുന്ന വകഭേദങ്ങൾക്കായി നിലവിലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നു കൊണ്ട് തന്നെ വാക്സിനുകളിൽ മാറ്റം വരുത്തണം. ഇതിനായി കുറച്ചു കൂടി കഠിനമായ പ്രയത്നം ആവശ്യമാണെന്നും ഡോക്ടർ പോൾ പറഞ്ഞു.
വാക്സിൻ എല്ലാവർക്കും ലഭ്യമാക്കുക എന്നതിനാണ് ഇപ്പോൾ പ്രാമുഖ്യം നൽകേണ്ടത്. മഹാവ്യാധിയെ നിയന്ത്രണ വിധേയമാക്കുന്നതിന് പണത്തിനൊപ്പം ബുദ്ധിയും പരിശ്രമവും നിക്ഷേപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന രോഗങ്ങളെ ചെറുക്കാൻ പുതിയ ചികിത്സാ പദ്ധതികൾ ആവിഷ്കരിക്കേണ്ടി വരും. ഇതിനായി ശാസ്ത്രത്തിന്റെ ഏറ്റവും നിലവാരമുള്ള മേഖലയെ നാം ചൂഷണം ചെയ്യേണ്ടതായി വരും. ഇതിനായി ശ്രദ്ധാപൂർവ്വം പദ്ധതികൾ തയ്യാറാക്കണമെന്നും ഡോക്ടർ വി കെ പോൾ പറഞ്ഞു.











