തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കി ക്രമസമാധാനം ഇല്ലാതെയാക്കാനുള്ള ശ്രമമാണ് എസ്‌ഡിപിഐയും ബിജെപിയും നടത്തുന്നതെന്ന് ഡിവൈഎഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹീം. സംസ്ഥാനത്തെ ക്രമസമാധാനം നശിപ്പിക്കുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ഇതിന് വേണ്ടി പരസ്പരം ശക്തി സംഭരിക്കുകയാണെന്നും റഹീം പറഞ്ഞു. അതാത് സമുദായങ്ങള്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്താനുള്ള നടപടി സ്വീകരിക്കണം. മണിക്കൂറുകള്‍ക്കിടെയുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും മുന്‍ കേസുകളില്‍ ഉള്‍പ്പെടെ പൊലീസ് സമര്‍ത്ഥമായി അന്വേഷണം നടത്തുന്നുണ്ടെന്നും റഹീം ചൂണ്ടിക്കാട്ടി.
‘കൊലപാതകത്തില്‍ രാഷ്ട്രീയ വിവാദമല്ല ഉണ്ടാകേണ്ടത്. എല്ലാവരും ഒറ്റക്കെട്ടായി നേരിടണം. പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കുണ്ട്. ഇ ഡി റെയിഡില്‍ കാലതാമസം ഉണ്ടായിയെന്നും അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ ഏകോപനമില്ലാതെയാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും റഹീം പറഞ്ഞു.
കേരളത്തെ നടുക്കി 24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ആലപ്പുഴയില്‍ ഉണ്ടായത്. എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ജില്ലയില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post