തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഗുണ്ടാ ആക്രമണം. ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. രണ്ട് പേര്‍ക്ക് വെട്ടേറ്റു.
ബാലരാമപുരം എരുത്താവൂര്‍, റസ്സല്‍പുരം തുടങ്ങിയ ഭാഗങ്ങളിലാണ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാര്‍ യാത്രക്കാരനായ ജയചന്ദ്രനും, ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കുമാണ് പരിക്കേറ്റത്.
പത്തിലധികം വാഹനങ്ങളും ഇവര്‍ തകര്‍ത്തു. പ്രതിയില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നരുവാമൂട് സ്വദേശി മിഥുനാണ് പിടിയിലായത്. മിഥുന് ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
Discussion about this post