ഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകളിൽ വർദ്ധനവ്. ഇതുവരെ 236 പേർക്കാണ് ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 65 പേർക്കാണ് ഇവിടെ ഒമിക്രോൺ ബാധിച്ചത്.
ഡൽഹിയാണ് തൊട്ടുപിന്നിൽ. ഇവിടെ 64 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. തെലങ്കാനയിൽ 24 കേസുകൾ സ്ഥിരീകരിച്ചു. 104 പേർക്ക് ഇതുവരെ രോഗം ഭേദമായി.
Discussion about this post