ലഖ്നൗ: മറ്റൊരു ലൗ ജിഹാദ് ശ്രമം കൂടി പൊളിച്ചടുക്കി ഉത്തർ പ്രദേശ് പൊലീസ്. ശിവ എന്ന കള്ളപ്പേരിൽ പെൺകുട്ടിയെ പ്രണയിച്ച ശേഷം ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിച്ച് ഷോയബ് ഇർഷാദ് എന്ന യുവാവ് പൊലീസ് പിടിയിലായി.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ഡിസംബർ 7ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷോയബ് ഇർഷാദിനെ പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ തട്ടിക്കൊണ്ട് പോകൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ പൊലീസ് ചുമത്തിയിട്ടുണ്ട്.
സാമൂഹിക മാധ്യമത്തിലൂടെയാണ് പെൺകുട്ടി ഇർഷാദുമായി പരിചയപ്പെടുന്നത്. ശിവ എന്നാണ് തന്റെ പേരെന്നും താൻ ഹിന്ദുവാണെന്നും യുവാവ് പെൺകുട്ടിയെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രണയത്തിലായ ഇർഷാദ് ഡിസംബർ 6ന് പെൺകുട്ടിയുമായി കടന്ന് കളയുകയായിരുന്നു.
പെൺകുട്ടിയെ മൊറാദാബാദിൽ എത്തിച്ച് മതം മാറ്റാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ പരാതി കിട്ടി നിമിഷങ്ങൾക്കകം നടപടി ആരംഭിച്ച പൊലീസ് പ്രതിയെ കൈയ്യോടെ പിടികൂടുകയായിന്നു.








