പട്ന: ബിഹാറിലെ മുസാഫർപുരിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഒരു ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് സൂചന.
മുസാഫർപുരിലെ നൂഡിൽസ് ഫാക്ടറിയിൽ രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ഒരു കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു. ശബ്ദം കേട്ട് സ്ഥലത്ത് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
പൊലീസും അഗ്നിശമന സേനയും നാട്ടുകാരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവ സ്ഥലത്ത് നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്.
Discussion about this post