ആലപ്പുഴ: ബിജെപി ഒബിസി മോർച്ച നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് എസ് ഡി പി ഐ പ്രവർത്തകർ കൂടി പിടിയിലായി. ഇവരില്‍ രണ്ടു പേര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരാണെന്നാണ് സൂചന. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
ഒരാളെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. അനൂപ്, അഷ്‌റഫ് എന്നിവരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾ എന്നാണ് സൂചന. കൊലപാതകത്തില്‍ നേരിട്ട് 12 പേരാണ് പങ്കെടുത്തത് എന്നാണ് പൊലീസിന്റെ നിഗമനം.
രൺജീത് വധക്കേസിൽ നേരിട്ട് പങ്കെടുത്ത 12 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ചും പൊലീസിന് വിവരംലഭിച്ചിട്ടുണ്ട്. അതിനെ കുറിച്ച് കൂടുതൽ ഇപ്പോൾ പുറത്തുവിടൻ പറ്റില്ലെന്നും പൊലീസ് അറിയിച്ചു.












