ഡൽഹി: രാജ്യത്ത് ഒമിക്രോൺ- കൊവിഡ് കേസുകളിൽ വർദ്ധന. 24 മണിക്കൂറിനിടെ 27,553 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 284 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഒമിക്രോൺ കേസുകളുടെ എണ്ണം 1525 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 460 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ബാധിച്ചത്. തൊട്ടു പിന്നിലുള്ള ഡൽഹിയിൽ 351 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
98.27 ശതമാനമാണ് നിലവിലെ കൊവിഡ് രോഗമുക്തി നിരക്ക് എന്നത് ആശ്വാസകരമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,75,225 വാക്സിന് ഡോസുകളാണ് രാജ്യത്താകമാനം നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണിവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ ഇന്ത്യയില്‍ ആകെ നല്കിയ വാക്സിനേഷന് ഡോസുകളുടെ എണ്ണം 145.44 കോടി (1,45,44,13,005) പിന്നിട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Discussion about this post