പാലക്കാട്: കൊല്ലത്ത് പോലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്റണി പോലീസ് പിടിയിലായി. ഇന്ന് പുലര്‍ച്ചെ പാലക്കാട് ഗോപാലപുരത്ത് ഭാര്യ വീട്ടിനടുത്ത് വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.
പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. വൈകീട്ടോടെ തന്നെ ഇയാളെ കൊല്ലത്ത് കൊണ്ടുവന്ന് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന. ഏകദേശം മൂന്നര വര്‍ഷത്തോളമായി ഇയാള്‍ ഒളിവിലായിരുന്നു.
2012 ജൂണില്‍ കൊല്ലം പാരിപ്പള്ളിയില്‍ വാഹനപരിശോധനയ്ക്കിടെ പോലീസുകാരനായ മണിയന്‍പിള്ളയെ കുത്തികൊലപ്പെടുത്തി ആന്റണി ഒളിവില്‍ പോവുകയായിരുന്നു. വേഷം മാറി സഞ്ചരിക്കുന്ന ഇയാള്‍ മൊബൈല്‍ ഫോണും ഉപയോഗിച്ചിരുന്നില്ല. ഇത് ഇയാളെ പിടികൂടാന്‍ പോലീസിന് ബുദ്ധിമുട്ടുണ്ടാക്കിയത്.
ആട് ആന്‍റണിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇരുപതോളം സ്ത്രീകളെ വിവാഹം കഴിച്ചിരുന്നു. മഹരാഷ്ട്രയിലെ ഷിര്‍ദിയില്‍ വെച്ച് സൂസന്‍ എന്ന ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്ന മറ്റ് സ്ത്രീകളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും ആന്‍റണിയെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
കേരളപൊലീസിന്‍െറ ചരിത്രത്തിലെ മികച്ച കുറ്റാന്വേഷണ രീതിയായി ഇതിനെ വ്യാഖ്യാനിക്കാമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഈ ദൗത്യത്തില്‍ പങ്കെടുത്ത എല്ലാ പൊലീസ് ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. ഇവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post