ബാഡ്മിന്റന്‍ താരം സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റില്‍ തമിഴ് നടന്‍ സിദ്ധാര്‍ഥ് മാപ്പ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് സിദ്ധാര്‍ഥ് ക്ഷമ ചോദിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സൈനയുടെ ട്വീറ്റിന് മറുപടിയായി താനെഴുതിയ പരുഷമായ തമാശക്ക് ക്ഷമ ചോദിക്കുന്നുവെന്നും, പല കാര്യങ്ങളിലും നിങ്ങളോട് എനിക്ക് വിയോജിപ്പുണ്ടാകും. സൈനയുടെ ട്വീറ്റ് വായിച്ചപ്പോള്‍ തനിക്ക് ദേഷ്യവും നിരാശയും തോന്നിയിരുന്നു. എങ്കിലും തന്റെ വാക്കുകളെ ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും സിദ്ധാര്‍ഥിന്റെ ക്ഷമാപണ കുറിപ്പില്‍ പറയുന്നു.
ആളുകള്‍ ആരോപിക്കുന്നതു പോലെ ഒരു സ്ത്രീയെന്ന നിലയില്‍ സൈനയെ ആക്രമിക്കാനുള്ള ദുരുദ്ദേശം തനിക്ക് ഉണ്ടായിരുന്നില്ല. ഈ ക്ഷമാപണം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, താങ്കള്‍ എപ്പോഴും എന്റെ ജേതാവായിരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം തടഞ്ഞിന് പിന്നാലെ മോദിക്ക് പിന്തുണയുമായി സൈന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷിയില്‍ വീഴ്ചയുണ്ടായാല്‍ ആ രാജ്യം സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ലെന്നും, ഇതില്‍ ശക്തമായി അപലപിക്കുന്നുവെന്നുമായിരുന്നു സൈന ട്വീറ്റ് ചെയ്തത്. ഇതിനെതിരെ സിദ്ധാര്‍ഥ് ഉപയോഗിച്ച പരാമര്‍ശമാണ് വിവാദമായത്.
ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വന്‍ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. പ്രതിഷേധങ്ങള്‍ കനത്തതോടെ ദേശീയ വനിത കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത്, സിദ്ധാര്‍ഥിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മാപ്പ് അപേക്ഷയുമായി സിദ്ധാര്‍ഥ് എത്തിയത്. സൈനക്കെതിരായ ട്വീറ്റും ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
Discussion about this post