തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി വിസിയുടെ മറുപടിക്കത്തിനെ ട്രോളി രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തി. ആ കത്ത് മലയാളത്തില്‍ ആയത് നന്നായി, ഇംഗ്ലീഷില്‍ ആയിരുന്നെങ്കില്‍ അതിലും തെറ്റ് വരുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.
കേരള യൂണിവേഴ്സിറ്റി വിസി ഗവർണർക്ക് എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. താന്‍ വളരെയേറെ സമ്മര്‍ദ്ദം അനുഭവിച്ചത് കൊണ്ടാണ് തനിക്ക് ഇംഗ്ലീഷ് കത്തില്‍ തെറ്റ് സംഭവിച്ചതെന്ന് അദ്ദേഹം കത്തിൽ സമ്മതിച്ചിരുന്നു. ഈ കത്ത് അദ്ദേഹം മലയാളത്തില്‍ ആണ് എഴുതിയിരുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് :
മലയാളത്തിൽ ടൈപ്പ് ചെയ്ത കത്ത് പ്രസിദ്ധീകരിക്കുക വഴി, തൊട്ടുമുൻപ് തനിക്കു പറ്റിയ മൂന്ന് അബദ്ധങ്ങൾ അദ്ദേഹം ഇത്തവണ തിരുത്തി. ഔദ്യോഗിക സംബോധനയിലെ ഔചിത്യക്കുറവ്, ഇംഗ്ലീഷിലെ പ്രാവീണ്യക്കുറവ്, മോശം കൈയ്യക്ഷരം എന്നിവ. ഈ കത്തും ഇംഗ്ലീഷിൽ ആയിരുന്നെങ്കിൽ അത് ഏകദേശം ഇങ്ങനെ ആയേനേ!
‘ My dearest Guv bro ,
I am the sorry aliya ,
I am the sorry
ever yours lovingly ,
kubala university we see
ശൂ…’
Discussion about this post