ഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ വെള്ളരിക്ക കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. 2020-21ലെ കണക്ക് പ്രകാരം 1,23,846 മെട്രിക് ടൺ വെള്ളരിക്കയാണ് ഇന്ത്യ കയറ്റുമതി ചെയ്തിരിക്കുന്നത്. 114 മില്ല്യൺ അമേരിക്കൻ ഡോളറാണ് ഇതുവഴി ഇന്ത്യക്ക് ലഭിച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷം വെള്ളരിക്കയുടെ വിൽപ്പനയിലൂടെ രാജ്യത്തിന് ലഭിച്ച ആകെ വരുമാനം 200 മില്ല്യൺ ഡോളറിനും മുകളിലാണ്. കഴിഞ്ഞ വർഷം ആകെ ഇന്ത്യയിൽ നിന്നും കയറ്റി അയച്ചത് 2,23,515 മെട്രിക് ടൺ വെള്ളരിക്കായാണ്.
കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ വെള്ളരിക്കായകൾ പ്രധാനമായും കൃഷി ചെയ്യുന്നത്. കേരളത്തിലും കൃഷിക്ക് അനുകൂലമായ സാഹചര്യമാണെങ്കിലും ഇവിടെ കാര്യമായി കൃഷി നടക്കുന്നില്ല. ലോകത്ത് ആകെ ഉപയോഗിക്കുന്ന വെള്ളരിയുടെ 15 ശതമാനവും ഉദ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്.







