തിരുവനന്തപുരം: ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ അംഗീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
ഒരു വര്‍ഷത്തേക്കാണ് സസ്പെന്ഷന്. അതേസമയം സംഘടനാ വിരുദ്ധതയുടെ പേരില്‍ രാജേന്ദ്രനെ സസ്പെന്‍ഡ് ചെയ്യാന്‍ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. തുടര്‍ന്ന് നടപടിക്രമങ്ങളുടെ ഭാഗമായി തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് കൈമാറുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
Discussion about this post