പാരീസ്: അറ്റ്ലാന്റിക് തീരത്ത് ഫ്രഞ്ച് മേഖലയിൽ ഒരു ലക്ഷത്തിലധികം മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ ഫ്രാൻസിലെ ഫിഷറീസ് മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. വലിയൊരു മത്സ്യക്കൂട്ടം സമുദ്രത്തില്‍ ചത്തു പൊങ്ങിക്കിടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പരിസ്ഥിതി പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതോടെയാണ് സംഭവം വാർത്തയായത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മത്സ്യബന്ധന കപ്പലായ, ഡച്ച് ഉടമസ്ഥതയിലുള്ള ട്രോളർ എഫ്‌വി മാർഗരിസ് മത്സ്യബന്ധനം നടത്തുന്നതിനിടെ വലപൊട്ടിയതിനെ തുടര്‍ന്ന് മത്സ്യം കടലില്‍ ഉപേക്ഷിക്കുകയായിരുവെന്നാണ് റിപ്പോർട്ട്.
ഏകദേശം 3,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലായിരുന്നു മത്സ്യങ്ങൾ ചത്തു കിടന്നിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ട്രോളറിന്‍റെ മത്സ്യബന്ധന വലയിലുണ്ടായ വിള്ളലാണ് മത്സ്യം നഷ്ടപ്പെടാന്‍ കാരണമെന്നാണ് വിവരം. എണ്ണയ്ക്കും ഭക്ഷണത്തിനുമായി കൂടുതലായി ഉപയോഗിക്കുന്ന മത്സ്യമാണ് ഇത്തരത്തില്‍ ചത്ത് പൊങ്ങിയത്.
Discussion about this post