ഡൽഹി: അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് മൂന്ന് പാകിസ്ഥാൻ നുഴഞ്ഞു കയറ്റക്കാരെ ബി എസ് എഫ് വധിച്ചു. ഇവരിൽ നിന്നും 36 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു. ജമ്മു അതിർത്തിയിലായിരുന്നു സംഭവം.
സാംബ അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചവരെയാണ് വകവരുത്തിയതെന്ന് ബി എസ് എഫ് അറിയിച്ചു. ഹെറൊയിനാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.








