ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗായിക ശ്രേയ ഘോഷാൽ. ലതാജിയുടെ മരണ വാർത്തയറിഞ്ഞപ്പോൾ മരവിച്ചുപോയെന്നും തകർന്നുപോയെന്നും ശ്രേയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
https://www.instagram.com/shreyaghoshal/?utm_source=ig_embed&ig_rid=bf519491-1ca2-4d28-96c1-87df25f624c3
ഇന്നലെ സരസ്വതി പൂജയായിരുന്നു, ഇന്ന് അമ്മ തന്റെ പ്രിയപ്പെട്ടവളെ ഒപ്പം കൊണ്ടു പോയി. പക്ഷികളും വൃക്ഷങ്ങളും മാരുതനും നിശ്ശബ്ദ്മായത് പോലെ തോന്നുന്നു. സ്വര കോകിലം ഭാരത രത്ന ലതാജിയുടെ ദൈവീക ശബ്ദം അനശ്വരതയിൽ മുഴങ്ങട്ടെ. ഓം ശാന്തി. ഇതായിരുന്നു ശ്രേയ ഘോഷാലിന്റെ കുറിപ്പ്.
ലതാ മങ്കേഷ്കറുടെ പഴയ ഒരു ചിത്രത്തോടൊപ്പമാണ് ശ്രേയ തന്റെ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.










