ഡല്‍ഹി: ആധാര്‍ കാര്‍ഡ് പിന്‍വലിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിലപാട് വ്യക്തമാക്കി. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു. അതീവ സുരക്ഷയോടെയാണ് ആധാറിന് വേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നത്.
ആധാര്‍ ഒരു സേവനത്തിനും നിര്‍ബന്ധമാക്കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. വാദംകേള്‍ക്കല്‍ നാളെയും തുടരും.
സോഷ്യല്‍ മീഡിയയിലൂടെ കൈമാറുന്ന സന്ദേശങ്ങള്‍ക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തക്കി വാദിച്ചു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വരെ ആധാര്‍ ഉപയോഗിക്കുന്നുണ്ട്.
അതേ സമയം വാട്‌സ് അപ്പ്, ഫേസ് ബുക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നവരാണ് ആധാറിനെ എതിര്‍ക്കുന്നത്.
Discussion about this post