ഡല്‍ഹി: സന്ദര്‍ശനത്തിനായി സൗദി അറേബ്യയുടെ സൈനിക മേധാവി ഇന്ത്യയിലെത്തി. ലെഫ് ജനറല്‍ ഫഹദ് ബിന്‍ മുഹമ്മദ് അല്‍ മുത്താറാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. അറബ് മേഖലയില്‍ ഏറ്റവും ശക്തമായ സൈനിക സംവിധാനമാണ് സൗദി അറേബ്യയുടേത്. അവിടുത്തെ സൈനിക മേധാവിയുടെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രാധാന്യമുള്ളതും നിര്‍ണ്ണായകവുമാണെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഇന്ന് രാവിലെ ഇന്ത്യയിലെത്തിയ അല്‍ മുത്താറിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാജ്യം സ്വീകരിച്ചത്. ഇരുരാജ്യങ്ങളും പ്രതിരോധ രംഗത്തെ സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ചാണ് ഇന്ന് ചര്‍ച്ചകള്‍ നടത്തുന്നത്. പ്രതിരോധ വകുപ്പിന്റെ ആസ്ഥാനത്ത് സൗത്ത് ബ്ലോക്കിലാണ് ചര്‍ച്ചകള്‍. ഫെബ്രുവരി 9ന് ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളെ തുടര്‍ന്നാണ് അല്‍ മുത്തറിന്റെ അടിയന്തിര സന്ദര്‍ശനം.
അറബ് മേഖലയില്‍ ഇസ്ലാമിക ഭീകരരുടെ ആക്രമണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സൗദിയുടെ സൈനിക മേധാവിയുടെ ഇന്ത്യാ സന്ദര്‍ശനം.
Discussion about this post