കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദളിത് യുവാവ് ദീപുവിനെ അപമാനിച്ച് പി വി ശ്രീനിജൻ എം എൽ എ. കൊല്ലപ്പട്ട ദീപുവിന് ലിവർ സിറോസിസ് ആണെന്നായിരുന്നു എം എൽ എയുടെ പ്രതികരണം. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതിന് മുൻപേ മരണകാരണം പ്രഖ്യാപിച്ച മന്ത്രി ഏത് മെഡിക്കൽ കോളേജിൽ നിന്നാണ് എം ബി ബി എസ് പാസായതെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചോദ്യം ഉയരുന്നത്. എം എൽ എയെ ത്രികാല ജ്ഞാനിയെന്നും സിദ്ധയോഗിയെന്നും ചിലർ പരിഹസിക്കുന്നു.
എം എൽ എയുടെ പ്രസ്താവനക്കെതിരെ വൈകാരികമായ പ്രതികരണങ്ങളും സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നു. ഒരു വ്യക്തിയുടെ മരണത്തെ പോലും അപമാനിക്കാൻ തക്ക വികലമായ മാനസിക നിലയാണ് എം എൽ എയ്ക്കെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post