പട്ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിങ് ആരംഭിച്ചു. വിവിധി ജില്ലകളിലെ 32 മണ്ഡലങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പല പ്രമുഖരുമുള്‍പ്പെടെ 456 സ്ഥാനാര്‍ഥികളാണു മല്‍സരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജീതന്‍ റാം മാഞ്ചി, മകന് സന്തോഷ് കുമാര്‍ സുമന്, നിയമസഭാ സ്പീക്കര്‍ ഉദയ് നാരായണ്‍ ചൗധരി, ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളെന്നു പറയപ്പെടുന്ന ഡോ. പ്രേം കുമാര്‍, രാജേന്ദ്ര പ്രസാദ് സിങ് എന്നിവരാണു മല്‍സരിക്കുന്നവരില്‍ പ്രമുഖര്‍.
ജീതന്‍ റാം മാഞ്ചിയും ഉദയ്നാരായണണ് ചൗധരിയും ഏറ്റുമുട്ടുന്ന ഇമാംഗഞ്ചിലെ മല്‍സരമാണ് ശ്രദ്ധേയം. ഇതുകൂടാതെ കഴിഞ്ഞ തവണ വിജയിച്ച മകദംപൂരിലും മാഞ്ചി മല്‍സരിക്കുന്നുണ്ട്. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നതെന്നതിനാല്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post