ഭഗല്‍പുർ: ബിഹാറിലെ ഭഗല്പുരിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 11 പേർ മരിച്ചു. താതർപുർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പ്രദേശത്തെ മൂന്നോളം വീടുകൾക്ക് സ്ഫോടനത്തിന്റെ ആഘാതത്തിൽ കേടുപാടുകൾ സംഭവിച്ചു.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Discussion about this post