കൊച്ചി: ആകമാന സുറിയാനി സഭാ തലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ കേരളത്തിലേക്ക് ഊഷ്മള സ്വീകരണം. രാവിലെ എട്ടരയോടെ എത്തിയ ബാവയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് മന്ത്രിമാരും ചേര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
സര്‍ക്കാരിന്റെ അതിഥിയായാണ് പാത്രിയാര്‍ക്കീസ് ബാവ കേരളത്തിലെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അനൂപ് ജേക്കബ് എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിരുന്നു. ഈ മാസം 16ാം തിയതി വരെ അദ്ദേഹം കേരളത്തിലുണ്ടാകും.
വിവിധ സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്നതും ബാവയുടെ സന്ദര്‍ശന ലക്ഷ്യം. 16ാം തിയതി വരെ 45ഓളം ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും.
നാളെ വൈകുന്നേരം സഭാ അടിസ്ഥാനത്തില്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് കോട്ടയത്ത് വന്‍ സ്വീകരണമാണ് ഒരുക്കിയിട്ടുണ്ട്.
Discussion about this post