ഡല്‍ഹി: മീഡിയാവണ്‍ ചാനലിന് സംപ്രേഷണ വിലക്കിനെതിരെ സമര്‍പ്പിച്ച ഹർജി വെള്ളിയാഴ്ച കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും വെള്ളിയാഴ്ച എങ്കിലും കേള്‍ക്കണമെന്നും ‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡി’ന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ ചില രഹസ്യ ഫയലുകളുശട പേരിലാണ് 11 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന 350 ജീവനക്കാരും ദശ ലക്ഷക്കണക്കിന് പ്രേക്ഷകരുമുള്ള മീഡിയാവണ്‍ ചാനല്‍ തടഞ്ഞതെന്നും ഹൈകോടതിയുടെ സിംഗിള്‍ബെഞ്ചും ഡിവിഷന്‍ ബെഞ്ചും പിന്നാമ്പുറത്തു കൂടെ അത് ശരിവെച്ചുവെന്നും ദുഷ്യന്ത് ദവെ ബോധിപ്പിച്ചു. അത്യധികം ഗൗവരമേറിയ കേസാണിതെന്നും അറിയാനുള്ള അവകാശത്തിന്‍റെയും മാധ്യമസ്വാതന്ത്ര്യത്തിന്‍റെയും പ്രശ്നമാണിതെന്നും ദവെ ചൂണ്ടിക്കാട്ടി.
ഇതേ തുടര്‍ന്നാണ് വെള്ളിയാഴ്ച തന്നെ കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അറിയിച്ചത്. മുന്‍ അറ്റോര്‍ണി ജനറലുമായ മുകുല്‍ രോഹത്ഗിയും സുപ്രീംകോടതി ബാര്‍ അസോസസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ദുഷ്യന്ത് ദവെയുമായിരിക്കും സുപ്രീംകോടതിയില്‍ മീഡിയാവണിന് വേണ്ടി ഹാജരാകുക.
Discussion about this post