ഫെമിനിസ്റ്റ് ആയി പ്രത്യക്ഷപ്പെടുന്നതിനേക്കാള്‍ ഇഷ്ടം തന്നെ ഒരു മാതൃകയായി കണക്കാക്കുന്നതാണെന്ന് ബോളിവുഡ് താരം പരിനീതി ചോപ്ര. ഹരിയാനയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രചാരണത്തിന്റെ അംബാസിഡര്‍ കൂടിയായ പരിനീതി താനൊരു ഫെമിനിസ്റ്റ് അല്ലെന്നും എന്നാല്‍ ലിംഗസമത്വത്തിനു വേണ്ടി ശബ്ദമുയര്‍ത്തുമെന്നും പറഞ്ഞു.
ബോളിവുഡ് ലോകത്തേക്കു കടന്നതോടെ സ്ത്രീകളെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ മനസിലാക്കാന്‍ തുടങ്ങി. അതു തന്നെ കൂടുതല്‍ ശക്തയും ഉത്തരവാദിത്തബോധമുള്ളവളും ആക്കി. ഒരു സ്ത്രീയായതില് അഭിമാനിക്കുന്നുണ്ട്. ലിംഗ അസമത്വങ്ങള്‍ക്കെതിരെ സംസാരിക്കാറുണ്ട്- അവര്‍ പറഞ്ഞു.
ഇന്നു ഞാന്‍ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളില്‍ വ്യക്തമായ ധാരണയുണ്ട്. അതു തന്നെ ഒരു പാതി ഫെമിനിസ്റ്റ് ആക്കുന്നുവെങ്കില്‍ അതങ്ങനെയാവട്ടെ എന്നും പുരുഷന്മാരെ കാണുന്നതുപോലെ തന്നെ സമൂഹം സ്ത്രീകളെയും കാണാന്‍ തയ്യാറാവണമെന്നും പരിനീതി പറഞ്ഞു.
പക്ഷേ നമ്മുടെ രാജ്യത്ത് ഇന്നങ്ങനെ കാണുന്നവര്‍ കുറവാണ് അതുകൊണ്ട് താന്‍ എല്ലാവര്ക്കും ഒരു റോള്‍ മോഡല്‍ ആവണമെന്നും എന്നാല്‍ ഫെമിനിസ്റ്റ് ആകേണ്ടെന്നും പരിനീതി കൂട്ടിച്ചേര്‍ത്തു.
Discussion about this post