അവന്തിപൊര: ജമ്മു കശ്മീരിലെ അവന്തിപൊരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഭീകരനെ വധിച്ചു. അവന്തിപൊരയിലെ ചാർസൂയിലായിരുന്നു ഏറ്റുമുട്ടൽ.
ഭീകരൻ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ ആരംഭിച്ച ഏറ്റുമുറ്റൽ ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.










