ഡൽഹി: മണിപ്പൂരിൽ ബീരേൻ സിംഗ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബിജെപി. പാർട്ടി നിയമസഭാകക്ഷി യോഗത്തിൽ ഐക്യകണ്ഠേന ഏവരും ബീരേൻ സിംഗിനെ പിന്തുണയ്ക്കുകയായിരുന്നു.
ബീരേൻ സിംഗിനെ വീണ്ടും മണിപ്പൂർ മുഖ്യമന്ത്രിയായി സ്വാഗതം ചെയ്യുന്നതായി ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പിന്തുണ നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മികച്ച നേതൃപാടവമുള്ള ബീരേൻ സിംഗിന്റെയും നേതൃത്വത്തിൽ മണിപ്പൂരിന് ഏറ്റവും മികച്ച വികസനം സാദ്ധ്യമാകുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
ബിജെപി വക്താവ് സംബിത് പത്രയും ബീരേൻ സിംഗിനെ അഭിനന്ദിച്ചു.












