തിരുവനന്തപുരം: പി.സി. ജോര്‍ജിനെ അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ്-എമ്മിന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി ഇന്നു രേഖപ്പെടുത്തും. ഇതാദ്യമായാണ് മുഖ്യമന്ത്രിയെ കൂറുമാറ്റ നിയമപ്രകാരമുള്ള കേസില്‍ സാക്ഷിയായി വിസ്തരിക്കുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കൊപ്പം കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും നിയമസഭയിലെത്തി സ്പീക്കര്‍ക്കു മുമ്പാകെ മൊഴി നല്‍കും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കൂടാതെഎംഎല്എമാരായ വി.ഡി. സതീശന്, ടി.എന്‍. പ്രതാപന്, വി.എസ്. സുനില്‍കുമാര്‍, എ. പ്രദീപ്കുമാര്‍ എന്നിവരെയും കേരള കോണ്‍ഗ്രസ് – സെക്കുലര്‍ നേതാവ് ടി.എസ്. ജോണിനെയുമാണു സാക്ഷികളായി വിസ്തരിക്കുന്നത്.
അരുവിക്കര തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുകയും ചെയ്തതിന്റെ പേരില്‍ ജോര്‍ജിനെ അയോഗ്യനാക്കണമെന്നാണു കേരള കോണ്‍ഗ്രസ്-എം ആവശ്യപ്പെട്ടത്.
ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ ചട്ടപ്രകാരം അയോഗ്യനാക്കണം എന്നാണ് ആവശ്യം.
Discussion about this post