ഗുരുഗ്രാം: ഹരിയാനയിൽ അനധികൃത ആയുധ നിർമാണശാല പൊലീസ് പൂട്ടിച്ചു. ഇവിടെ നിന്നും നിരവധി നാടൻ തോക്കുകൾ കണ്ടെടുത്തു.
നേരത്തെ മാർച്ച് 19ന് ആയുധവ്യാപാരിയായ ഗബ്ബർ എന്നറിയപ്പെടുന്ന അഭിഷേകിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ആയുധ നിർമാണശാലയിൽ എത്തിയത്. ഇവിടെ നിന്നും കൂടുതൽ തോക്കുകളും ആയുധങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. രണ്ട് ആയുധ നിർമ്മാതാക്കളെയും പിടികൂടി.
Discussion about this post